Wednesday, October 25, 2006

Chakrabandham contd

Read the numbered letters in the third and sixth (from outsite) concentric rings. In sanskrit the words SiSupaalavadham and maaghakaavyamidam are got. Due to the peculiarities of writing in malayalam one anuswaaram and onr 'r' fall extra here



ചക്രബന്ധം എന്ന ശ്ളോകരചന

ചക്രബന്ധം എന്ന ശ്ളോകരചനയാണിത്‌. ആദ്യത്തെ മൂന്നു വരികള്‍ ആരോ കൊടുത്തിരിക്കുന്ന ക്രമത്തില്‍ വായിക്കുക. നാലാമത്തെ പാദത്തിലെ രണ്ടക്ഷരം വീതം ഇടക്കുള്ള വിടവുകളില്‍ വച്ചു വായിക്കാം തുടങ്ങുന്ന ഭാഗം ആരോ കൊണ്ട്‌ സൂചിപ്പിച്ചിരിക്കുന്നു. ഇതു 19 ആം സര്‍ഗ്ഗത്തിലെ അവസാനത്തേ ശ്ളോകമാണ്‌



Tuesday, October 24, 2006

വിദിതം ദിവി കേ//നീകേ

വിദിതം ദിവി കേ//നീകേ തം യാതം നിജിതാജിനി
വിഗതം ഗവി രോദ്ധാരോ യോദ്ധാ യോ നതിമേതിനഃ

ഈ ശ്ളോകത്തിണ്റ്റെ അവസാനത്തില്‍ നിന്നും പിറകോട്ടു വായിച്ചാലും ഇതേ അര്‍ത്ഥം തന്നെ കിട്ടും

കിം ച യോദ്ധാ വീരോ യോ ഹരിഃ നതിം പരേഷാം നമ്രതാം നൈതി നോപൈതി. നിതരാം ജിതാ ആജയോ യേന തസ്മിന്‍ നിജിതാജിനി അനേകാജിവിജയിന്യപി അഭീകേ സൈന്യേ. യാതം യോദ്ധുമാഗതം ദിവി സ്വര്‍ഗ്ഗേ//പി വിദിതം പ്രഖ്യാതം വിഗതം നിരാമയം തം ഹരിം ഭുവി രോദ്ധാരോ ജേതാരഃ കേ- ന കേ//പീത്യര്‍ഥഃ.

യാതൊരു യോദ്ധാവ്‌ (ശ്രീകൃഷ്ണന്‍) (ശത്രുക്കളുടെ മുമ്പില്‍) ഒരിക്കലും തലകുനിക്കാത്തവനും, അനേകയുദ്ധങ്ങളെ ശരിയായി ജയിച്ച സേനയില്‍ എത്തിയവനും, സ്വര്‍ഗ്ഗത്തില്‍ പോലും പ്രസിദ്ധനും ആയ അവനെ തടയുവാന്‍ ഭൂമിയില്‍ ആരാണുള്ളത്‌?


മുരജബന്ധം





I am sorry that there was a mistake in the Sloka murajabandham described in the beginning . I have rectified it and made a pictorial description so that we can understand it better. The second picture shows how each line is read in a different way, and the first picture describes the murajabandham

ഒരക്ഷരം മാത്രം കൊണ്ട്‌ ശ്ളോകം

ഒരക്ഷരം മാത്രം കൊണ്ട്‌ ഒരു ശ്ളോകം മുഴുവനും, അതുപോലെ ഓരോ അക്ഷരങ്ങള്‍ കൊണ്ട്‌ ഓരൊ പാദം ഉണ്ടാക്കിയിട്ടുള്ള വേറൊരു ശ്ളോകവും.

ദാദദോ ദുദ്ദദുദ്ദാദീ
ദാദാദോ ദൂദദീദദോഃ
ദുദ്ദാദം ദദദേ ദുദ്ദേ
ദദാദദദദോ//ദദഃ

ദദ്യതേ ഇതി ദാദഃ ദാനം, ദാദം ദദാതീതി ദാദദഃ ദാനപ്രദഃ,ദുതമുപതാപം ദദതി സാധൂനാമിതി ദുദ്ദാഃ ഖലാഃ, തേഷാം ദുതമുപതാപം ദദത ഇതി ദുദ്ദദുദ്ദാദീ. ദാഃ ശിദ്ധിഃ, താം ദദത ഇതി ദാദാദഃ. ദൂഃ പരിതാപഃ താം ദദതീതി ദൂദാഃ ദുഷ്ടാഃ, ദീഃ ക്ഷയഃ, താം ദത്ത ഇതി ദീദൌ, ദൂദാനാം ദീദൌ ദുഷ്ടമര്‍ദ്ദകൌ ഭുജൌ യസ്യ സഃ ദൂദദീദദോഃ ദുഷ്ടഭഞ്ജകഭുജഃ ഇത്യര്‍ത്ഥഃ. ദദന്തേ ഇതി ദദാഃ ദാതാരഃ, ന ദദന്തേ ഇതി അദദാ അദാതാരഃ തേഷാം ദ്വയാനാമപി ദദോ ദാതാ ദദാദദദദഃ

ദാനശീലനും, ദുഷ്ടശിക്ഷകനും, ശുദ്ധി നല്‍കുന്നവനും, ദുഷ്ടന്‍മാരേ നശിപ്പിക്കുന്ന കയ്യുകളുള്ളവനും, ദാനം കൊടുക്കുന്നവരേയും അല്ലാത്തവരേയും രക്ഷിക്കുന്നവനും, ആയ ശ്രീകൃഷ്ണന്‍ ശത്രുവിന്നുമേല്‍ ദുഃഖദായിയായ ബാണങ്ങള്‍ പ്രയോഗിച്ചു.

ജജൌജോജാജിജിജ്ജാജീ
തം തതോതിതതാതിതുത്‌
ഭാഭോ//ഭീഭാഭിഭൂഭാഭൂ
രാരാരിരരിരീരരഃ

ജജന്തീതി ജജാ യോദ്ധാഃ, ജജാനാമോജസാ ജാതാ ജജൌജോജാ, താം ആജിം ജയതി ഇതി ജജൌജോജാജിജിത്‌. ജജതി ഇതി ജാജീ യോദ്ധീ. അതിതതാന്‍ അത്യുദ്ധതാനതിതുദതി അതിവ്യഥയതി ഇത്യതിതുത്‌. ഭസ്യാഭേവാഭാ യസ്യ സ ഭാഭോ നക്ഷത്രകാന്തിഃ. നാസ്തിഭീര്യേഷാം തേ//ഭിയോ നിര്‍ഭീകാഃ. താനിഭാന്‍ ഗജാന്‍ അഭിഭവതി ഇതി അഭിഭാഭിഭൂ. തസ്യാ ഭാസസ്തേജസോ ഭൂഃ സ്ഥാനം അഭിഭാഭിഭൂഭാഭൂ. അരാ സന്ത്യേഷാമിത്യരീണി ചക്രാണി , തൈഃ രിണന്തി ഗച്ഛന്തീതി അരിരിയോ രഥഃ. തേഷാം ഈരം പ്രേരണം രാതി അരിരീരോ രഥികഃ. അരിഃ ശത്രുര്‍ബലഭദ്രഃ തം വേണുദാരിണമാര യോദ്ധുമാസസാരേത്യര്‍ഥഃ

യോദ്ധാക്കളുടെ പരാക്രമം കൊണ്ടുല്‍പ്പന്നമാകുന്ന യുദ്ധത്തെ ജയിക്കുന്നവനും, വളരെ അഹങ്കരിച്ച ശത്രുവിനെ വളരെ വ്യസനിപ്പിക്കുന്നവനും, നക്ഷത്രതുല്യകാന്തിമാനും, നിര്‍ഭീകരായ ആനകളെപ്പോലും പരാജയപ്പെടുത്തുന്നവനും ആയ ബലരാമന്‍ രഥതിലേറി വേണുദാരിയോടെ യുദ്ധം ചെയ്യാന്‍ ഒരുങ്ങി.

Sunday, October 22, 2006

Gathaprathyaagatham

The peculiarity of the first sloka "niddhanajjava---" is that , if read in the reverse order starting frm the last letter of the second line it constitutes the next sloka -- ie "vaahanaajani--"





The peculiarity of this Sloka is that the first and second lines are treciprocals - it is called as "gathaprathyaagatham"

രണ്ടക്ഷരം കൊണ്ടുള്ള ശ്ളോകങ്ങള്‍

ഭൂരിഭിര്‍ഭാരിഭിര്‍ഭീരൈര്‍ഭൂഭാരൈരഭിരേഭിരേ
ഭേരീരേഭിഭിരഭ്രാഭൈരഭീരുഭിരിഭൈരിഭാഃ

ഭൂരിഭിഃ ഭൂയോഭിഃ, ഭാരിഭിഃ പതകാസ്തരണാദിഭിര്‍ഭാരവദ്ഭിഃഭിയം രാതീതി ഭീരാസ്തൈര്‍ഭീരൈഃ ഭയദൈഃ, ഭൂഭാരൈഃ മഹാകായത്വാത്‌ ഭുവോ ഭാരായമാണൈഃ, ഭേര്യ ഇവ രേഭന്തേ ധ്വനന്തീതി ഭേരീരേഭിഭിഃ, അഭ്രാഭൈര്‍മേചകൈരിതി ചോപമാദ്വയം, അഭീരുഭിര്‍നിര്‍ഭീകൈരിഭൈര്‍ഗജൈഃ

വളരെയധികം, പതാകാദി ഭാരങ്ങള്‍ ധരിച്ച, ഭയാനകങ്ങളായ, ഭേരീനാദം പോലെ ശബ്ദമുണ്ട്‌ആക്കുന്ന, മേഘതുല്ല്യ വര്‍ണ്ണമുള്ള, രണ്ടുപക്ഷത്തേയും ആനകള്‍ തമ്മില്‍ യുദ്ധം തുടങ്ങി.

ഇതോടു കൂടി രണ്ടക്ഷരം കൊണ്ടുള്ള ശ്ളോകങ്ങള്‍ തീര്‍ന്നു.

Now we will pass on to other interesting types of slokaas

Saturday, October 21, 2006

രണ്ടക്ഷരം കൊണ്ടുണ്ടാക്കിയ ശ്ളോകങ്ങള്‍ തുടരുന്നു

നീലേനാനാളനളിനനിലീനോല്ലലനാലിനാ
ലലനാലാളനേനാലം ലീലാലോലേന ലാലിനാ (൧൯--൮൪)

നീലേന ശ്യാമളേന തഥാ//നാളം നാളരഹിതം യന്നളിനം തത്ര നിലീനാ ആസന്നാഃ ഉല്ലലലന്തീത്യുല്ലലനാശ്ചലാശ്ചാല്യോ യസ്യ തേന അനാളനളിനനിലീനോല്ലലനാലിന- മുഖസൌരഭലോഭപരിഭ്രമദ്ഭ്രമരേണേത്യര്‍ഥഃ. ലലനാനാം വിലാസിനീനാം സ്ത്രീണാം ലാളനേന ഉപളാളനേന- വശീകരണേനേത്യര്‍ഥഃ. അലമത്യന്തം ലീലാലോളേന ക്രീഡാലോലുപേന. ലാളയതി ഭക്താനിതി ലാലിനാ- ഭക്താനുകമ്പിനേത്യര്‍ഥഃ.

ശ്യാമളനും, നാളരഹിതമായ താമരയില്‍ ഇരിക്കുന്നലലനാമണികളേ ആകര്‍ഷിക്കുന്നവനും, ലീലാലോലനും, ഭക്തന്‍മാരെ താലോലിക്കുന്നവനും (ആയ പരമപുരുഷനെ എന്നു പിന്നീടുള്ള ശ്ളോകം)

വിഭാവി വിഭവീ ഭാഭോ വിഭാഭാവീ വിവോ വിഭീഃ
ഭവാഭിഭാവീ ഭാവാവോ ഭവാഭാവോ ഭുവോ വിഭുഃ

വിഭാവോ//സ്യാസ്തീതി വിഭാവീ പ്രഭാവസമ്പന്നഃ വിഭവോ//സ്യാസ്തീതി വിഭവീ ഐശ്വര്യവാന്‍. ഭസ്യാഭേവാഭാ യസ്യ സ ഭാഭഃ - നക്ഷത്രകാന്തിഃ. വിഭാം വിശിഷ്ടാഭാം ഭാവയതി സമ്പാദയതി വിശ്വസ്യേതി വിഭാഭാവീ. വിനാ പക്ഷിണാ വാതി ഗഛതീതി വിവഃ പക്ഷിവാഹനഃ. വിഭീര്‍നിര്‍ഭീകഃ ഭവം സംസാരം അഭിഭവതീതി ഭവാഭിഭാവീ. ഭക്താനാം സംസാരനിവര്‍ത്തക ഇത്യര്‍ഥഃ ഭാവാന്‍ ജന്തൂന്‍ അവതീതി ഭാവാവഃ = വിശ്വത്രാതാ. ഭവാഭാവോ//സ്യാസ്തീതി സംസാരദുഃഖൈരസ്പൃഷ്ട. ഭുവോ ഭൂമേഃ വിഭുര്‍ഭര്‍ത്താ.

പ്രഭാവയുക്തനും, ഐശ്വര്യവാനും, നക്ഷത്രതുല്ല്യകാന്തിയുള്ളവനും, പക്ഷിവാഹനനും, നിര്‍ഭയനും, ഭക്തമോക്ഷപ്രദനും, ജീവരക്ഷകനും, സംസാരദുഃഖാദി ഇല്ലാത്തവനും, ലോകരക്ഷകനും ( ആയ പരമപുരുഷന്‍--)

രണ്ടക്ഷരം കൊണ്ടുണ്ടാക്കിയ ശ്ളോകങ്ങള്‍ തുടരുന്നു

രാജരാജീ രുരോജാജേരജിരേ//ജോ//ജരോ//രജാഃ
രേജാരിജൂരജോര്‍ജാര്‍ജീ രരാജര്‍ജുരജര്‍ജരഃ (19 -- 102)

അജോ//നാദിഃ, ന ജീര്യതേ ഇത്യജരോ//നന്തഃ,നാസ്തി രജോ യസ്യേത്യരജാ - രജോഗുണരഹിതഃ, രേജന്തീതി രേജാസ്തേജിഷ്ഠാഃ, തേ ച തേ അരയശ്ചതേഷാം ജൂരോ ഹിംസനം തേന ജാതം രേജാരിജൂരജം, തദൂര്‍ജ്ജം ബലം അര്‍ജ്ജയതീതി രേജാരിജൂരജോര്‍ജാര്‍ജീ. ഋജുരാര്‍ജ്ജവവാന്‍. ജര്‍ജ്ജരോ ന ഭവതീത്യജര്‍ജ്ജരോ ദൃഢഃ, സ ഹരിഃ ആജേരജിരേ രണാങ്കണേ രാജരാജീ രാജശ്രേണീ ബഭഞ്ഞ അത ഏവ രരാജ ദിദീപേ


അനാദിയും , അനന്തനും, രജോഗുണരഹിതനും, തേജസ്വിയും, ശത്രുവധത്തില്‍ നിന്നുല്‍പന്നമാകുന്ന ബലത്തെ ആര്‍ജ്ജിക്കുന്നവനും, ആര്‍ജ്ജവമുല്ലവനും, ദൃഢനും ആയ ശ്രീകൃഷ്ണന്‍ യുദ്ധാങ്കണത്തില്‍ രാജസമൂഹത്തെ ഭഞ്ജിച്ച്‌ ശോഭിച്ചു.

ക്രൂരാരികാരി കോരേകകാരകഃ കാരികാകരഃ
കോരകാകാരകരകഃ കരീരഃ കര്‍കരോ//ര്‍കരുക്‌ (---൧൯-൧൦൪)

ക്രൂരാനരീന്‍ കിരതി വിക്ഷിപതി ഇതി ക്രൂരാരികാരി. കോര്‍ഭൂമേരേകകാരകഃ ഏകകര്‍ത്താ. കാരികാ യതനാ. കോരകാകാരൌ കരൌ യസ്യ സ കോരകാകാരകരകഃ( താമരമുകുളം പോലെ സുന്ദരമായ കയ്യുകളുള്ളവന്‍). കരിണോ ഗജാനീരയതി ക്ഷിപതി ഇതി കരീരഃ. കര്‍കരീ രണകര്‍ക്കശഃ. അര്‍കസ്യേവ രുഗ്യസ്യ സോര്‍കരുക്‌.

ക്രൂരന്‍മാരായ ശത്രുക്കളെ തുരത്തുന്നവനും, ഭൂമിയെ ഒന്നാക്കുന്നവനും, ദുഷ്ടന്‍മാരെ കഷ്ടപ്പെടുത്തുന്നവനും, താമരമൊട്ടുപോലെ സുന്ദരമായ കയ്യുകളുള്ളവനും,ആനകളെ ഓടിക്കുന്നവനും, യുദ്ധത്തില്‍ കര്‍ക്കശനും, സൂര്യനെപ്പോലെ തേജസ്വിയും (ആയ ശ്രീകൃഷ്ണന്‍)

ദാരീ ദരദരിദ്രോ//രിദാരൂദാരോ//ദ്രിദൂരദഃ ദൂരാദരൌദ്രൊ//ദദരദ്രോദോരുദ്ദാരുരാദരീ (൧൯-൧൦൬)

ദാരീ ബഹുദാരവാന്‍. ദരേണ ഭയേന ദരിദ്രോ നിര്‍ഭീകഃ. ഉദാരോ മഹാന്‍ ദാതാ വാ. അദ്രിവല്‍ ദുഃഖേന രദ്യതേ ദൂരദോ ദുര്‍ഭേദൊ അദ്രിവദൂരദഃ. അരൌദ്രഃ സാധൂനാം സൌമ്യഃ. രോദസീം രുണദ്ധീതി രോദോരുത്‌ വിശ്വവ്യാപീ. ദദാതീതി ദാരുര്‍ദാതാ ആദരോ//സ്യാസ്തീത്യാദരീ സന്‍മാര്‍ഗ്ഗദരവാന്‍ സ ഹരിഃ അരിരേവ ദാരു കാഷ്ഠമരിദാരു ദൂരാദേവ അദദരത്‌ ദാരയതി സ്മ.

ധാരാളം പത്നിമാരുള്ള, നിര്‍ഭയനായ, ദാനശീലനായ, പര്‍വതം പോലെ ദുര്‍ഭേദ്യനായ, സൌമ്യനായ വിശ്വവ്യാപിയായ, ദാതാവും സന്‍മാര്‍ഗ്ഗഗാമിയുമായ
ശ്രീകൃഷ്ണന്‍ ശത്രുരൂപിയായ ആ കാഷ്ഠത്തെ(തടിയെ) നശിപ്പിച്ചു.

ശൂരഃ ശൌരിരശിശിരൈരാശാശൈരാശു രാശിശഃ
ശരാരുഃ ശ്രീശരീരേശഃ ശുശൂരേ//രിശിരഃ ശരൈഃ (൧൯-൧൦൮)

ശൃണാതീതി ശരാരുഃ ദുഷ്ടഘാതുകഃ. ശ്രീശരീരസ്യേശഃ ശ്രീശരീരേശഃ ലക്ഷ്മീപതിഃ. ശൂരോ വീരഃ ശൌരിഃ കൃഷ്ണഃ അശിശിരീഃ തീക്ഷ്ണൈഃ ആസാഃ ദിശോ//ശ്നുവത ഇത്യാശാശൈര്‍ദിഗന്തവ്യാപകൈഃ. ശരൈര്‍ബാണൈഃ അരിശിരഃ ശത്രുശിരാംസി. രാശിശഃ സംഘശഃ ആശു ശീഘ്രം ശുശൂരേ ജഘാന.

ദുഷ്ടഹന്താവും, ലക്ഷ്മീപതിയും ശൂരവീരനും ആയ ശ്രീകൃഷ്ണന്‍ തീക്ഷ്ണങ്ങളും ദിക്കുകളിലെല്ലാം വ്യാപിക്കുന്നതും ആയ ബാണങ്ങളാല്‍ ശത്രുക്കളെ കൂട്ടത്തോടെ കൊന്നു

To be Continued---

Friday, October 20, 2006

രണ്ടക്ഷരം കൊണ്ടുള്ള ശ്ളോകങ്ങള്‍- ആദ്യഭാഗം

പ്രാപേ രൂപീ പുരാ//രേപാഃ പരിപൂരീ പരഃ പരൈഃ
രോപൈരപാരൈരുപരി പുപൂരേ//പി പുരോ//പരൈഃ ----(൧൯- ൯൪)

പുരാ= പൂര്‍വ്വം, രൂപീ= മത്സ്യകൂര്‍മ്മാദ്യനേകരൂപവാന്‍, അരേപാഃ = നിഷ്പാപഃ, പരിപൂരയതി കാമൈര്‍ഭക്താനിതി പരിപൂരീ ഭക്തവരദഃ -( ഇഷ്ടങ്ങളെ കൊടുത്ത്‌ ഭക്തന്‍മാരുടെ ആഗ്രഹത്തെ പൂരണം ചെയ്യുന്നവന്‍ പരിപൂരീ) പരഃ =പരമപുരുഷോ ഹരിഃ, പരൈഃ = ശത്രുഭിഃ, പ്രാപേ = പ്രാപ്തഃ( അവരുദ്ധഃ),അപരൈഃ= അന്യൈഃ ശത്രുഭിഃ കര്‍തൃഭിഃ, അപാരൈഃ = അനന്തൈഃ , രോപൈ = ഇഷുഭിഃ, പുരഎച്ച്‌ = ഗ്രേ ഉപരി ച പുപൂരേ = പൂരിതഃ

ശത്രുക്കളില്‍ കുറച്ചു പേര്‍ ശ്രീകൃഷണനെ തടഞ്ഞു നിര്‍ത്തി, മറ്റുചിലര്‍ അദ്ദേഹത്തെ ബാണങ്ങളെക്കൊണ്ട്‌ മൂടി

ലോകാലോകീ കളോ//കല്‍കകലിലോ//ളികുലാളകഃ
കാലോ//കലോ//കലിഃ കാലേ കോലകേളികിലഃ കില (൧൯--൯൮)


ലോകാനാലോകതേ ഇതി ലോകാലോകീ = ത്രൈലോക്യദര്‍ശീ, കളോ മധുരഭാഷീ, കല്‍കേന പാപേന ദംഭേന വാ, കലിലോ ന ഭവതീത്യകല്‍ക്കകലിലഃ. അളികുലാളകഃ = അളികുലനീലമൂര്‍ദ്ധജഃ, കാലോ നീലവര്‍ണ്ണഃ കാലാത്മകോ വാ, നാസ്തി കലാ യസ്യ സോ//കലഃ, -( നിരംശനെന്നര്‍ഥം). അകലിരകലഹഃ - സ്വയമകലഹശീലഃ. കാലേ =പ്രളയകാലേ കോലകേള്യാ വരാഹലീലയാ കിലതി =ക്രീഡതി കോലകേളികിലഃ. കില = ഖലു

ത്രൈലോക്യദര്‍ശിയും, മധുരഭാഷിയും, പാപമില്ലാത്തവനും ( കലിയുഗത്തില്‍ മായാന്വിതനും), വണ്ടിണ്റ്റെ നിറമുല്ല മുടിയുള്ളവനും, കറുത്തനിറമുള്ളവനും ( കാലസ്വരൂപനും) അവയവരഹിതനും, കലഹം ചെയ്യാത്തവനും പ്രളയകാലത്ത്‌ വരാഹലീല ചെയ്യുന്നവനും ആയ -- ( ശ്രീകൃഷ്ണന്‍ എന്ന്‌ മുന്‍ ശ്ളോകവുമായി ചേര്‍ന്നന്വയം)

വരരോ//വിവരോ വൈരിവിവാരീ വാരിരാരവഃ
വിവവാര വരോ വൈരം വീരോ രവിരിവൌര്‍വരഃ (൧൯--൧൦൦)

വരാന്‍ രാതീതി വരരഃ = വരപ്രദഃ, അവിവരോ നിര്‍വിവരോ നീരന്ധ്രഃ = (ഛിദ്രമില്ലാത്തത്‌), വൈരിണഃ ശത്രൂന്‍ വിവാരയതി വൈരിവിവാരീ, വാരീണി രാതീതി വാരിരഃ തസ്യേവാരവോ യസ്യ സ വാരിരാരവഃ ( മേഘതുല്ല്യ ശബ്ദമുള്ള), വരഃ ശ്രേഷ്ഠോ വീരഃ ശൂരഃ സ കൃഷ്ണഃ, ഔര്‍വരഃ പൃഥ്വീഭവഃ (ഭൂമിയിലുണ്ടായ), രവിരിവ സൂര്യ ഇവ, വൈരം വൈരിണാം വൃന്ദം , വിവവാര വിവാരയാമാസ.

വരദനും ദോഷരഹിതനും ശത്രുക്കളെ തടുക്കുന്നവനും, മേഘതുല്ല്യശബ്ദമുള്ളവനും, ശ്രേഷ്ഠനും, ശൂരവീരനും ആയ( കൃഷ്ണന്‍) ഭൂമിയില്‍ ഉണ്ടായ സൂര്യനെന്നപോലെ ശത്രുസമൂഹത്തെ ഇല്ലായ്മ ചെയ്തു.


to be continued---

സര്‍വതോഭദ്രം

സകാരനാനാരകാസ
കായസാദദസായകാ
രസാഹവാവാഹസാര
നാദവാദദവാദനാ

the peculiarity of this sloka is better explained in this table below- typing the sloka in the table starting from the forth line second time, read it in any way the same sloka is got


ലക്ഷണം "തദിഷ്ടം സര്‍വതോഭദ്രം ഭ്രമണം യദി സര്‍വതഃ"


{Note :All these slokas are from maaghaa's Sisupaalavadham 19thchapter where he is proving his command over the language. Thischapter is dealing with the yuddha between sisupaala sainayam andbalabhadrasainyam when Sisupaala sainyam is going to attackpradyumna when pradymna gets the edge-and here it says,}-

ഉത്സാഹികളായ അനേകവിധം , ശത്രുസൈന്യത്തിണ്റ്റെ ഗതിവിശെഷത്തേയും ശരീരത്തേയും നശിപ്പിക്കുന്ന ബാണങ്ങളുള്ളതും, യുദ്ധാനുരാഗിണികളായ ശ്രേഷ്ഠങ്ങളായ കുതിരകളുടെ ചിനപ്പു പൊലെ തോന്നുന്ന ഭേരീനാദത്തോടും കൂടിയ (--ആ സൈന്യം)

Thursday, October 19, 2006

കാവ്യേഷു മാഘഃ

മാഘന്‍ എന്ന കവിയുടെ ശിശുപാലവധം എന്ന കാവ്യം സംസ്കൃതകാവ്യങ്ങളില്‍ വച്ചു ഏറ്റവും ശ്രേഷ്ഠം എന്നാണ്‌ അറിയപ്പെടുന്നത്‌-

"പുഷ്പേഷു ജാതീ പുരുഷേഷു വിഷ്ണുർ-
നാരീഷു രംഭാ നഗരീഷു കാഞ്ചീ
നദീഷു ഗംഗാ നരപേഷു രാമഃ
കാവ്യേഷു മാഘഃ കവി കാളിദാസഃ

"

കാവ്യങ്ങളില്‍ മാഘവും കവികളില്‍ കാളിദാസനും എന്നാണ്‌ ചൊല്ല്‌. മാഘത്തിണ്റ്റെ തന്നെ ൧൯ ആം സര്‍ഗ്ഗം വളരെ വിചിത്രമായ രീതിയിലുള്ള ശ്ളോകങ്ങളല്‍ നിര്‍മ്മിതമാണ്‌. അവയെ ഓരോന്നായി ഇവിടെ പരിചയപ്പെടുത്താന്‍ ശ്രമിക്കാം


മുരജബന്ധം എന്ന ഒരു ശ്ളോകരചനയുണ്ട്‌ അതിന്നുദാഹരണം-

സാ സേ നാ ഗ മ നാ ര ംഭേ
ര സേ നാ സീ ദ നാ ര താ
താ ര നാ ദ ജ നാ മ ത്ത
ധീ ര നാ ഗ മ നാ മ യാ

അത്യന്തം ഉച്ചത്തിലുള്ള സിംഹനാദം ചെയ്യുന്ന സൈനികരും ആനകളുമുള്ള ആ സൈന്യം യുദ്ധം ചെയ്യാന്‍ പോകുന്ന സമയത്ത്‌ വളരെ ഉത്സാഹയുക്തരായിരുന്നു എന്നാണ്‌ ശ്ളോകാര്‍ഥം
{the last letter of the first line has to be read as is typed, theanuswaaram is a pre-fix ti bha and not suffix to ra. Since i cannotupload picture files it is very difficult to explain verbally. anywaythis is it-start from first letter of first line i give name L1 to line one L2line2 and so on. so L1(1) is saa L1(5) is ma etc. i think forcomputer people arrays are well known, and so this will be clear.Now read}

{ L1(1) L2(2) L2(3) L1(4) L1(5) L2(6) L2(7) L1(8)
L2(1) L1(2) L1(3) L2(4) L2(5) L1(6) L1(7) L2(8)
L3(1) L4(2) L4(3) L3(4) L3(5) L4(6) L4(7) L3(8)
L4(1) L3(2) L3(3) L4(4) L4(5) L3(6) L3(7) L4(8)}

{again the same Sloka is got. this type of composition is calledMurajabandham'}

ലക്ഷണം- തിര്യക്‌ രേഖാ ലിഖേല്‍പഞ്ച നവോര്‍ധ്വാസ്തത്ര പങ്ക്തയഃ അഷ്ടകോഷ്ഠാശ്ചതസ്രഃ സ്യുസ്താസു ശ്ളോകം ലിഖേല്‍ ക്രമാല്‍ തത്റാദ്യദ്വിത്രിതുര്യാസു തുര്യത്രിദ്വിദ്യാദ്യപങ്ക്തിഷു ആദ്യദ്വിത്രിചതുഃ പഞ്ചഷട്സപ്താഷ്ടമകോഷ്ഠഗഃ ദൃശ്യതേ പ്രഥമഃ പാദശ്ചതുര്‍ഥശ്ചൈവമേവ ഹായ്‌ ചതുര്‍ഥപങ്ക്തിപ്രാഥമ്യാത്പ്രഥമാവധിവീക്ഷണാല്‍ ദ്വിതീയാദാവാദ്യവിത്രിയോര്‍ദ്വിതുര്യേ ത്രിതുരീയകേ തുര്യത്രിദ്വ്യോസ്ത്രിതീയാദ്യേ ദ്രഷ്ടവ്യോംഘ്രിര്‍ദ്വിതീയക്‌അഃ തൃതീയോംഘ്രിദ്വിതീയാന്ത്യേ ആദ്യ സപ്തമഷഷ്ടയോഃ ദ്വിത്രിപഞ്ചമയോസ്തുര്യഷഷ്ടസപ്തമയോഃ ക്രമാല്‍ തൃതീയാന്ത്യേ ച ലക്ഷ്യോയം---" മാഘം സര്‍ഗം ൧൯