Tuesday, October 24, 2006

ഒരക്ഷരം മാത്രം കൊണ്ട്‌ ശ്ളോകം

ഒരക്ഷരം മാത്രം കൊണ്ട്‌ ഒരു ശ്ളോകം മുഴുവനും, അതുപോലെ ഓരോ അക്ഷരങ്ങള്‍ കൊണ്ട്‌ ഓരൊ പാദം ഉണ്ടാക്കിയിട്ടുള്ള വേറൊരു ശ്ളോകവും.

ദാദദോ ദുദ്ദദുദ്ദാദീ
ദാദാദോ ദൂദദീദദോഃ
ദുദ്ദാദം ദദദേ ദുദ്ദേ
ദദാദദദദോ//ദദഃ

ദദ്യതേ ഇതി ദാദഃ ദാനം, ദാദം ദദാതീതി ദാദദഃ ദാനപ്രദഃ,ദുതമുപതാപം ദദതി സാധൂനാമിതി ദുദ്ദാഃ ഖലാഃ, തേഷാം ദുതമുപതാപം ദദത ഇതി ദുദ്ദദുദ്ദാദീ. ദാഃ ശിദ്ധിഃ, താം ദദത ഇതി ദാദാദഃ. ദൂഃ പരിതാപഃ താം ദദതീതി ദൂദാഃ ദുഷ്ടാഃ, ദീഃ ക്ഷയഃ, താം ദത്ത ഇതി ദീദൌ, ദൂദാനാം ദീദൌ ദുഷ്ടമര്‍ദ്ദകൌ ഭുജൌ യസ്യ സഃ ദൂദദീദദോഃ ദുഷ്ടഭഞ്ജകഭുജഃ ഇത്യര്‍ത്ഥഃ. ദദന്തേ ഇതി ദദാഃ ദാതാരഃ, ന ദദന്തേ ഇതി അദദാ അദാതാരഃ തേഷാം ദ്വയാനാമപി ദദോ ദാതാ ദദാദദദദഃ

ദാനശീലനും, ദുഷ്ടശിക്ഷകനും, ശുദ്ധി നല്‍കുന്നവനും, ദുഷ്ടന്‍മാരേ നശിപ്പിക്കുന്ന കയ്യുകളുള്ളവനും, ദാനം കൊടുക്കുന്നവരേയും അല്ലാത്തവരേയും രക്ഷിക്കുന്നവനും, ആയ ശ്രീകൃഷ്ണന്‍ ശത്രുവിന്നുമേല്‍ ദുഃഖദായിയായ ബാണങ്ങള്‍ പ്രയോഗിച്ചു.

ജജൌജോജാജിജിജ്ജാജീ
തം തതോതിതതാതിതുത്‌
ഭാഭോ//ഭീഭാഭിഭൂഭാഭൂ
രാരാരിരരിരീരരഃ

ജജന്തീതി ജജാ യോദ്ധാഃ, ജജാനാമോജസാ ജാതാ ജജൌജോജാ, താം ആജിം ജയതി ഇതി ജജൌജോജാജിജിത്‌. ജജതി ഇതി ജാജീ യോദ്ധീ. അതിതതാന്‍ അത്യുദ്ധതാനതിതുദതി അതിവ്യഥയതി ഇത്യതിതുത്‌. ഭസ്യാഭേവാഭാ യസ്യ സ ഭാഭോ നക്ഷത്രകാന്തിഃ. നാസ്തിഭീര്യേഷാം തേ//ഭിയോ നിര്‍ഭീകാഃ. താനിഭാന്‍ ഗജാന്‍ അഭിഭവതി ഇതി അഭിഭാഭിഭൂ. തസ്യാ ഭാസസ്തേജസോ ഭൂഃ സ്ഥാനം അഭിഭാഭിഭൂഭാഭൂ. അരാ സന്ത്യേഷാമിത്യരീണി ചക്രാണി , തൈഃ രിണന്തി ഗച്ഛന്തീതി അരിരിയോ രഥഃ. തേഷാം ഈരം പ്രേരണം രാതി അരിരീരോ രഥികഃ. അരിഃ ശത്രുര്‍ബലഭദ്രഃ തം വേണുദാരിണമാര യോദ്ധുമാസസാരേത്യര്‍ഥഃ

യോദ്ധാക്കളുടെ പരാക്രമം കൊണ്ടുല്‍പ്പന്നമാകുന്ന യുദ്ധത്തെ ജയിക്കുന്നവനും, വളരെ അഹങ്കരിച്ച ശത്രുവിനെ വളരെ വ്യസനിപ്പിക്കുന്നവനും, നക്ഷത്രതുല്യകാന്തിമാനും, നിര്‍ഭീകരായ ആനകളെപ്പോലും പരാജയപ്പെടുത്തുന്നവനും ആയ ബലരാമന്‍ രഥതിലേറി വേണുദാരിയോടെ യുദ്ധം ചെയ്യാന്‍ ഒരുങ്ങി.

10 Comments:

Blogger indiaheritage said...

sloka using only one letter

5:18 AM  
Blogger ഉമേഷ്::Umesh said...

രാമചന്ദ്രവിലാസത്തില്‍

നനു നാന നനന്നേനം
നൂനം നന്നെന്നു നന്നിന

എന്നോ മറ്റോ ഒരു ശ്ലോകം വായിച്ച ഓര്‍മ്മയുണ്ടു്. മലയാളത്തിലും കവികള്‍ ഈ സര്‍ക്കസ്സൊക്കെ പരീക്ഷിച്ചിരുന്നു എന്നര്‍ത്ഥം.

5:50 AM  
Blogger അരവിശിവ. said...

ഒരക്ഷരം കൊണ്ടു ശ്ലോകമോ...വിശ്വസിയ്ക്കാനായില്ല...വളരെ നന്നായിരിയ്ക്കുന്നു...കുറേ വള്ളികളും ദീര്‍ഘവും ഒരക്ഷരത്തിനുമേല്‍ കവിത തന്നെ രചിച്ചിരിയ്ക്കുന്നു...നന്നായിരിയ്ക്കുന്നു...

5:57 AM  
Anonymous Anonymous said...

'ന' മാത്രമുപയോഗിച്ചു കെ.സി.കേശവപിള്ള എഴുതിയ ഒരു ശ്ലോകം എവിടെയോ വായിച്ചിട്ടുണ്ടു്‌. അതു കൂടി ചേര്‍ത്താല്‍ നന്നായിരുന്നു.

7:26 AM  
Anonymous Anonymous said...

'ന' മാത്രമുപയോഗിച്ചു കെ.സി.കേശവപിള്ള എഴുതിയ ഒരു ശ്ലോകം എവിടെയോ വായിച്ചിട്ടുണ്ടു്‌. അതു കൂടി ചേര്‍ത്താല്‍ നന്നായിരുന്നു.

7:27 AM  
Anonymous Anonymous said...

'ന' മാത്രമുപയോഗിച്ചു കെ.സി.കേശവപിള്ള എഴുതിയ ഒരു ശ്ലോകം എവിടെയോ വായിച്ചിട്ടുണ്ടു്‌. അതു കൂടി ചേര്‍ത്താല്‍ നന്നായിരുന്നു.

7:28 AM  
Blogger Malayalee said...

ഇതു നല്ല കഥ! ഇത്രയ്ക്കൊക്കെ അര്‍ത്ഥമോ ഇതില്‍? ഇതു കൊല്ലത്തെ അയ്യപ്പാസിന്റെ കാര്യം പോലാണല്ലോ പണിക്കരു മാഷേ :)

ഈ കൌതുകം ചൂണ്ടിക്കാട്ടിയതിനു നന്ദി.

9:03 PM  
Blogger indiaheritage said...

കാവ്യേഷു മാഘഃ എന്നു പണ്ടുള്ളവര്‍ പറഞ്ഞതിനെ അന്വര്‍ത്ഥമാക്കുന്ന അനേകം ശ്ളോകങ്ങള്‍ ശിശുപാലവധത്തിണ്റ്റെ പത്തൊമ്പതാം സര്‍ഗ്ഗത്തിലുണ്ട്‌. അവയെ ഓരോന്നായി ഞാന്‍ ഈ ബ്ളോഗ്ഗില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌. എന്നാല്‍ കഴിയുന്ന വണ്ണം അവയുടെ അര്‍ത്ഥവും എഴുതുന്നുബ്ബ്ണ്ട്‌. എല്ലാം കൂടി ഒന്നിച്ചായാല്‍ വായിക്കുന്നവര്‍ക്ക്‌ ബുദ്ധിമുട്ടാകുമെന്നു കരുതിയാണ്‌ ഒന്നും രണ്ടും ശ്ളോകങ്ങള്‍ മാത്രം പ്രസിദ്ധപ്പെടുത്തുന്നത്‌. സംസ്കൃതം പഠിക്കണമെന്നുള്ളവര്‍ക്ക്‌ എളുപ്പമാകാന്‍ വേണ്ടി മല്ലീനാഥണ്റ്റെ വ്യാഖ്യാനത്തിണ്റ്റെ പ്രസക്തഭാഗങ്ങള്‍ കൂടി ചേര്‍ത്തിട്ടുണ്ട്‌. http://magham.blogspot.com
തുറന്നു എല്ലാം വായിക്കുക തുടര്‍ന്നും. നവന്‍ ജീ-- ആ പറഞ്ഞ ശ്ളോകം എണ്റ്റെ ചെറുപ്പത്തില്‍ അഛന്‍ പറഞ്ഞു കേട്ടിട്ടുണ്ടെന്നല്ലാതെ എഴുതിവച്ചിട്ടില്ലാത്തതു കൊണ്ട്‌ അറിയില്ല. ഒരു പക്ഷെ ഉമേഷിനു സഹായിക്കാന്‍ സാധിച്ചേക്കും. അഥവാ എണ്റ്റെ ഏതെങ്കിലും സുഹൃത്തുക്കള്‍ക്കറിയാമെങ്കില്‍ ഞാന്‍ അറിയിക്കാം.

9:48 PM  
Blogger DJ Menon said...

എ.എൽ. ബഷാമിന്റെ 'ഇന്ത്യയെന്ന വിസ്‌മയം' (The Wonder That Was India) വായിച്‌ചുവന്നപ്പോഴാണ്‌ മാഘനെയും അമരുവിനെയും ബാണനെയും ഭർതൃഹരിയെയുമൊക്കെപ്പറ്റി കുറച്ചുകൂടി അറിയണമെന്നു തോന്നിയത്‌. അങ്ങനെയാണ്‌ ഇവിടെയെത്തിപ്പറ്റിയത്‌. മാഘന്റെ വാൿചാതുര്യത്തിന്റെ ദൃഷ്ടാന്തങ്ങളായി, ദാദദോ ദുദ്ദദുദ്ദാദിയും, ക്രൂരാരികാരിയും, സകാരനാനാരകാസയും, തം ശ്രിയാ ഘനയാനസ്തരുചായും സായിപ്പ്‌, ബഹുമാനാദരവോടെ ഉദ്ധരിക്കുന്നുണ്ടതിൽ! അതുകൊണ്ടുതന്നെ ഈ ബ്ലോഗ്‌, വായനയുടെ ഒരു വസന്തമായി അനുഭവപ്പെട്ടു. ശിശുപാലവധത്തെ ഇത്ര ഭംഗിയായി പരിചയപ്പെടുത്തിത്തന്ന അങ്ങയോട്‌ രണ്ടു വാക്ക്‌ പറയാതെ പോകുന്നത്‌ ശരിയല്ലെന്നും തോന്നി. നന്ദി, ഒരുപാടൊരുപാട്‌.

10:05 PM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Thank you Sri DJ Menon sir

6:01 AM  

Post a Comment

<< Home