Saturday, October 21, 2006

രണ്ടക്ഷരം കൊണ്ടുണ്ടാക്കിയ ശ്ളോകങ്ങള്‍ തുടരുന്നു

രാജരാജീ രുരോജാജേരജിരേ//ജോ//ജരോ//രജാഃ
രേജാരിജൂരജോര്‍ജാര്‍ജീ രരാജര്‍ജുരജര്‍ജരഃ (19 -- 102)

അജോ//നാദിഃ, ന ജീര്യതേ ഇത്യജരോ//നന്തഃ,നാസ്തി രജോ യസ്യേത്യരജാ - രജോഗുണരഹിതഃ, രേജന്തീതി രേജാസ്തേജിഷ്ഠാഃ, തേ ച തേ അരയശ്ചതേഷാം ജൂരോ ഹിംസനം തേന ജാതം രേജാരിജൂരജം, തദൂര്‍ജ്ജം ബലം അര്‍ജ്ജയതീതി രേജാരിജൂരജോര്‍ജാര്‍ജീ. ഋജുരാര്‍ജ്ജവവാന്‍. ജര്‍ജ്ജരോ ന ഭവതീത്യജര്‍ജ്ജരോ ദൃഢഃ, സ ഹരിഃ ആജേരജിരേ രണാങ്കണേ രാജരാജീ രാജശ്രേണീ ബഭഞ്ഞ അത ഏവ രരാജ ദിദീപേ


അനാദിയും , അനന്തനും, രജോഗുണരഹിതനും, തേജസ്വിയും, ശത്രുവധത്തില്‍ നിന്നുല്‍പന്നമാകുന്ന ബലത്തെ ആര്‍ജ്ജിക്കുന്നവനും, ആര്‍ജ്ജവമുല്ലവനും, ദൃഢനും ആയ ശ്രീകൃഷ്ണന്‍ യുദ്ധാങ്കണത്തില്‍ രാജസമൂഹത്തെ ഭഞ്ജിച്ച്‌ ശോഭിച്ചു.

ക്രൂരാരികാരി കോരേകകാരകഃ കാരികാകരഃ
കോരകാകാരകരകഃ കരീരഃ കര്‍കരോ//ര്‍കരുക്‌ (---൧൯-൧൦൪)

ക്രൂരാനരീന്‍ കിരതി വിക്ഷിപതി ഇതി ക്രൂരാരികാരി. കോര്‍ഭൂമേരേകകാരകഃ ഏകകര്‍ത്താ. കാരികാ യതനാ. കോരകാകാരൌ കരൌ യസ്യ സ കോരകാകാരകരകഃ( താമരമുകുളം പോലെ സുന്ദരമായ കയ്യുകളുള്ളവന്‍). കരിണോ ഗജാനീരയതി ക്ഷിപതി ഇതി കരീരഃ. കര്‍കരീ രണകര്‍ക്കശഃ. അര്‍കസ്യേവ രുഗ്യസ്യ സോര്‍കരുക്‌.

ക്രൂരന്‍മാരായ ശത്രുക്കളെ തുരത്തുന്നവനും, ഭൂമിയെ ഒന്നാക്കുന്നവനും, ദുഷ്ടന്‍മാരെ കഷ്ടപ്പെടുത്തുന്നവനും, താമരമൊട്ടുപോലെ സുന്ദരമായ കയ്യുകളുള്ളവനും,ആനകളെ ഓടിക്കുന്നവനും, യുദ്ധത്തില്‍ കര്‍ക്കശനും, സൂര്യനെപ്പോലെ തേജസ്വിയും (ആയ ശ്രീകൃഷ്ണന്‍)

ദാരീ ദരദരിദ്രോ//രിദാരൂദാരോ//ദ്രിദൂരദഃ ദൂരാദരൌദ്രൊ//ദദരദ്രോദോരുദ്ദാരുരാദരീ (൧൯-൧൦൬)

ദാരീ ബഹുദാരവാന്‍. ദരേണ ഭയേന ദരിദ്രോ നിര്‍ഭീകഃ. ഉദാരോ മഹാന്‍ ദാതാ വാ. അദ്രിവല്‍ ദുഃഖേന രദ്യതേ ദൂരദോ ദുര്‍ഭേദൊ അദ്രിവദൂരദഃ. അരൌദ്രഃ സാധൂനാം സൌമ്യഃ. രോദസീം രുണദ്ധീതി രോദോരുത്‌ വിശ്വവ്യാപീ. ദദാതീതി ദാരുര്‍ദാതാ ആദരോ//സ്യാസ്തീത്യാദരീ സന്‍മാര്‍ഗ്ഗദരവാന്‍ സ ഹരിഃ അരിരേവ ദാരു കാഷ്ഠമരിദാരു ദൂരാദേവ അദദരത്‌ ദാരയതി സ്മ.

ധാരാളം പത്നിമാരുള്ള, നിര്‍ഭയനായ, ദാനശീലനായ, പര്‍വതം പോലെ ദുര്‍ഭേദ്യനായ, സൌമ്യനായ വിശ്വവ്യാപിയായ, ദാതാവും സന്‍മാര്‍ഗ്ഗഗാമിയുമായ
ശ്രീകൃഷ്ണന്‍ ശത്രുരൂപിയായ ആ കാഷ്ഠത്തെ(തടിയെ) നശിപ്പിച്ചു.

ശൂരഃ ശൌരിരശിശിരൈരാശാശൈരാശു രാശിശഃ
ശരാരുഃ ശ്രീശരീരേശഃ ശുശൂരേ//രിശിരഃ ശരൈഃ (൧൯-൧൦൮)

ശൃണാതീതി ശരാരുഃ ദുഷ്ടഘാതുകഃ. ശ്രീശരീരസ്യേശഃ ശ്രീശരീരേശഃ ലക്ഷ്മീപതിഃ. ശൂരോ വീരഃ ശൌരിഃ കൃഷ്ണഃ അശിശിരീഃ തീക്ഷ്ണൈഃ ആസാഃ ദിശോ//ശ്നുവത ഇത്യാശാശൈര്‍ദിഗന്തവ്യാപകൈഃ. ശരൈര്‍ബാണൈഃ അരിശിരഃ ശത്രുശിരാംസി. രാശിശഃ സംഘശഃ ആശു ശീഘ്രം ശുശൂരേ ജഘാന.

ദുഷ്ടഹന്താവും, ലക്ഷ്മീപതിയും ശൂരവീരനും ആയ ശ്രീകൃഷ്ണന്‍ തീക്ഷ്ണങ്ങളും ദിക്കുകളിലെല്ലാം വ്യാപിക്കുന്നതും ആയ ബാണങ്ങളാല്‍ ശത്രുക്കളെ കൂട്ടത്തോടെ കൊന്നു

To be Continued---

5 Comments:

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

മാഘമഹാകവിയുടെ ശിശുപാലവധം എന്ന കാവ്യമാണ്‌ സംസ്കൃതസ്സഹിത്യത്തിലെ കാവ്യങ്ങളില്‍ വച്ച്‌ ഏറ്റവും ശ്രേഷ്ഠം എന്നണ്‌ പറയപ്പെടൂന്നത്‌. ആ കാവ്യത്തിണ്റ്റെ 19 ആം സര്‍ഗ്ഗത്തിലെ ശ്ളോകങ്ങള്‍ മിക്കതും എന്തെങ്കിലുമൊക്കെ പ്രത്യേകതകളുള്ളതാണ്‌ അവയെ ഒന്നു പരിചയപ്പെടുത്തുവാനായി ഒരു എളിയ ശ്രമം
ഇവിടെ.
തുടര്‍ന്നു ആ സര്‍ഗ്ഗത്തിലെ എല്ലാ പ്രധാന ശ്ളോകങ്ങളും പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കാം
http://magham.blogspot.com

5:49 AM  
Blogger Aravishiva said...

സംസ്കൃതം അറിയില്ലെങ്കിലും ശ്ലോകങ്ങള്‍ ക്ഷ പിടിച്ചു...ശ്രീകൃഷ്ണ സ്തുതിയായതുകൊണ്ട് പ്രത്യോകിച്ചൊരിഷ്ടവും തോന്നി..രണ്ടക്ഷര ശ്ലോകങ്ങള്‍ ഇനിയും പോരട്ടെ...

6:21 AM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Priya araviSiva,
http://www.blogspot.com contains all the slokas made of two letters, given in three orfour posts. I think you can understand the meaning easily from the explanation. If interested to learn I can post some more details

Thanks for the interest shown

Panicker

8:09 PM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

Priya araviSiva,
http://www.blogspot.com contains all the slokas made of two letters, given in three orfour posts. I think you can understand the meaning easily from the explanation. If interested to learn I can post some more details

Thanks for the interest shown

Panicker

8:42 PM  
Blogger smith said...

A 카지노사이트 participant going bank and dropping might once more go bank, and if he once more loses, might go bank a 3rd time, however not further

8:37 AM  

Post a Comment

<< Home